ആരോപണ വിധേയനായ രാഹുൽ മാങ്കുട്ടം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രം സഹിതം പരിഹാസം ചേർത്ത് ബി ജെ പിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി മോദിക്കൊപ്പം പോക്സോ കേസിൽ പ്രതിസ്ഥാനത്തുള്ള യെഡിയൂരപ്പ നിൽക്കുന്ന ചിത്രം തിരഞ്ഞ് ജനം ഗൂഗിളിൽ തിരക്ക് കൂട്ടുന്നു. ചിത്രങ്ങൾ റിമൂവ് ചെയ്യാൻ ബിജെപി ഇടപെടൽ ഉണ്ടാകാൻ സാധ്യത. രാഹുൽ മാങ്കുട്ടത്തിനെതിരെ നിലവിൽ കേസ്കൾ ഒന്നുമില്ല. ഇരകൾ പരാതി നൽകിയിട്ടുമില്ല. സംഭവവുമായി ഒരു ബന്ധവുമില്ലാത്ത ചില ഞരമ്പ് രോഗികൾ ശ്രദ്ധ ലഭിക്കാൻ നൽകിയ ചില പരാതികൾ മാത്രമാണുള്ളത്. അതിനിടയിൽ ആണ് ബിജെപി ദേശീയ നേതൃത്വം രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ വേണ്ടി രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്ത് എന്നു ചേർത്താണ് ബിജെപി പോസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിയുടെ പാർട്ടിക്കാരനായ യുവാവാണ് രാഹുൽ മാങ്കുട്ടത്തിൽ എന്നത് നിഷേധിക്കാനാകില്ല.പക്ഷെ രാഹുലിൻ്റെ സഹായി ഒന്നുമല്ല മാങ്കുട്ടം.ഒരു എം എൽ എ ആയത് സമീപകാലത്ത് മാത്രമാണ്. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായിരുന്നു. ആക്ഷേപം ഉയർന്നപ്പോൾൾ രാജിവച്ചു. ബിജെപിക്ക് രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ വേണ്ടിയാണ് പ്രത്യേക കാപ്ഷൻ ഒക്കെ ചേർത്ത് പോസ്ടിങ് നടത്തിയത്. എന്നാൽ മോദിയുടെ അടുത്ത സുഹൃത്തും അമിത് ഷായുടെ വലംകൈയ്യും കർണാടകയുടെ മുഖ്യമന്ത്രിയുമായിരുന്ന യദിയൂരപ്പ ബിജെപിയുടെ പാർലമെൻ്ററി ബോർഡംഗമാണിപ്പോൾ. വീട്ടിൽ സഹായം ചോദിച്ചെത്തിയ 17 വയസ്സുകാരിയെ പീഡിപ്പിച്ചതിനാണ് യദിയൂരപ്പ എന്ന മഹാനായ ബിജെപി ക്കാരനെതിരെ കേസ് എടുത്തത്. രാഹുൽ മാങ്കുട്ടത്തിൽ പ്രായപൂർത്തിയായ പെൺകുട്ടിയുമായി ഉഭയകക്ഷി സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത്.അത് രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ ആയുധമാക്കുന്ന ബിജെപി സ്വന്തം പാർട്ടിയുടെ ദേശീയ പാർലമെൻ്ററി ബോർഡംഗമായി ഇപ്പോഴും വിലസുന്ന കടൽ കിഴവൻ യദിയൂരപ്പ പ്രധാനമന്ത്രിയുടെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നതിൽ തെറ്റില്ലന്നാണ് കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. സഹായം ചോദിച്ചെത്തുന്ന പിഞ്ചു കുഞ്ഞിനെ പീഡിപ്പിക്കുന്നവനൊക്ക മഹാനാണോ എന്നും അയാൾക്ക് എന്താണ് മോദിയുമായുള്ള ബന്ധമെന്നും ഒക്കെ ന്യായീകരിക്കേണ്ടത് ബിജെപിയാണ്.
Rahul Gandhi was attacked by the name of the mob, thousands searched on Google for a picture of Prime Minister Modi standing with the accused in the POCSO case